Wednesday, February 1, 2012

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍


എന്താണ്  കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ?
               ഒരു കമ്പ്യൂട്ടറിന്റെ കാണാനും, തൊട്ടുനോക്കാനും പറ്റുന്ന ഭാഗങ്ങളെയാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്നുപറയുന്നത് . കമ്പ്യൂട്ടറിന്റെ പെരിഫെറലുകളായ കീ ബോര്‍ഡ് , മോണിറ്റര്‍ , മൗസ് എന്നിവയും ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകള്‍ , മദര്‍ ബോര്‍ഡ്‌  തുടങ്ങിയവയും അവ  ഉള്‍കൊള്ളുന്ന  ക്യാബിനറ്റും ഹാര്‍ഡ്‌വെയര്‍ ആണ് .




ക്യാബിനറ്റ്  
               ഒരു കമ്പ്യൂട്ടറിന്റെ വിവിത ഭാഗങ്ങളെ ഒരു അലമാരിയിലെന്നവണ്ണം അടുക്കി വച്ചിരിക്കുന്ന പെട്ടിയാണ് കമ്പ്യൂട്ടര്‍ ക്യാബിനറ്റ് .






  എസ് . എം . പി . എസ്   (SMPS)


          SMPS എന്നാല്‍ switched mode power supply. ഒരു കമ്പ്യൂട്ടറിന്റെ (CPU) പ്രവര്‍ത്തനത്തിന്  ആവശ്യമായ ഇലക്ട്രിക്‌ പവര്‍ നല്‍കുന്നതു എസ് . എം . പി . എസ് ആണ്.




മൈക്രോപ്രോസസര്‍


            ഒരു കമ്പ്യൂട്ടറിന്റെ തലച്ചോര്‍ എന്ന് പറയാവുന്ന മൈക്രോപ്രോസസര്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് .ഇന്റെല്‍, എ എം ഡി തുടങ്ങിയ കമ്പനികളുടെ പ്രോസസ്സര്‍ ആണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് . ഒരു കമ്പ്യൂട്ടറിന്റെ എല്ലാ പ്രവര്‍ത്തനവും പ്രോസസ്സര്‍ ആണ്  നിയന്ത്രിക്കുന്നത് .





മദര്‍ ബോര്‍ഡ്‌  


             മൈക്രോപ്രോസസര്‍ കഴിഞ്ഞാല്‍ പിന്നെ കമ്പ്യൂട്ടറിന്റെ ഉള്ളിലെ  ഏറ്റവും പ്രധാനപ്പെട്ട  ഭാഗമാണ്  മദര്‍ ബോര്‍ഡ്‌ . അനേകം ഇലക്ട്രോണിക് കംപോനന്റ്കളും   ഐ സീ ചിപ്പുകളും മറ്റും ഉള്ള  ഒരു  (PCB) ബോര്‍ഡ്‌ ആണ്  മദര്‍ ബോര്‍ഡ്‌ .


ഡോട്ടര്‍ ബോര്‍ഡ്‌  അഥവാ കാര്‍ഡ്‌



മദര്‍ ബോര്‍ഡില്‍ ഇല്ലാത്ത ചില സംഗതികള്‍ കമ്പ്യൂട്ടറില്‍  ആവശ്യമായി വരുന്ന അവസരത്തില്‍, അവ കാര്‍ഡ്‌ ആയി വാങ്ങി മദര്‍ ബോര്‍ഡില്‍ പിടിപ്പിക്കുവാന്‍ സാധിക്കും. അങ്ങനെയുള്ള കാര്‍ടുകളെയാണ്  ഡോട്ടര്‍ ബോര്‍ഡ്‌  എന്ന് വിളിക്കുന്നത്‌ .അവയെ കാര്‍ഡുകള്‍ എന്നും വിളിക്കാറുണ്ട് . നെറ്റ്‌വര്‍ക്ക് കാര്‍ഡ്‌ , ഇന്റേണല്‍ മോഡം, സൌണ്ട് കാര്‍ഡ്‌ , ഡിസ്പ്ലേ കാര്‍ഡ്‌  തുടങ്ങിയവ അതിനു ഉദാഹരണമാണ് .




മെമ്മറി 
      
             കമ്പ്യൂട്ടറില്‍   വിവരം അഥവാ ഡാറ്റ ശേഖരിച്ചു വയ്ക്കാനുള്ള ഒരു ഉപാധിയാണ് മെമ്മറി. രണ്ടു തരം മെമ്മരികളാണ് ഒരു കമ്പ്യൂട്ടറില്‍ ഉള്ളത് . പ്രൈമറി മെമ്മറിയും, സെകന്ററി മെമ്മറിയും


1. പ്രൈമറി മെമ്മറി


            പ്രോസസ്സറിനു നേരിട്ട്  ബന്ധപ്പെടാന്‍ കഴിയുന്ന  മെമ്മറികളാണ്  പ്രൈമറി മെമ്മറികല്‍.


RAM (Random Access Memory)


             ഒരു പ്രോസസ്സര്‍   അതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിവരങ്ങള്‍  ശേഖരിച്ചു വയ്കുന്നത്  RAM  -ഇല്‍ ആണ് ( Random Access Memory) . വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ വിവരങ്ങൾ മാഞ്ഞു പോകുന്ന തരം വിവര ശേഖരണ ഉപാധികളെയാണ് മിക്കപ്പോഴും റാം എന്ന്  വിശേഷിപ്പിക്കുന്നത്.വിവരങ്ങൾ ക്രമരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനാലാണ് റാൻഡം ആക്സസ് മെമ്മറി എന്ന പേര് വന്നത്




 ROM (Read Only Memory)




   
            റീഡ് ഒണ്‍ലി മെമ്മറിയില്‍ ടാറ്റ റീഡ് ചെയ്യാന്‍ മാത്രമേ സാധിക്കു . റൈറ്റ് ചെയ്യാന്‍ സാധികില്ല. മദര്‍ ബോര്‍ഡ്‌ലെ ബയോസ്  മെമ്മറി പ്രൈമറി  റീഡ് ഒണ്‍ലി മെമ്മറി ആണ് .




2. സെക്കന്ററി മെമ്മറി  


           പ്രൈമറി മെമ്മറികളെ അപേഷിച്ചു വേഗത കുറവും, കൂടുതല്‍ ടാറ്റ സംഭരണശേഷിയുമുള്ള മെമ്മറികളാണ്  സെക്കന്ററി മെമ്മറികല്‍. വേഗതകുറവായതിനാല്‍ പ്രോസസ്സര്‍ അതിന്റെ   പ്രവര്‍ത്തനത്തിനായി  സെക്കന്ററി മെമ്മറികളെ അതികം ഉപയോഗിക്കാറില്ല. പ്രൈമറി മെമ്മറിയില്‍ സ്ഥലം തികയാതെ വരുമ്പോള്‍ സെക്കന്ററി മെമ്മറികളെ അസ്രയിക്കാറുണ്ട് .
       
             ടാറ്റ സംഭരണശേഷി കൂടുതല്‍ ഉള്ളതുകൊണ്ടുo,  വൈദ്യുതി വിച്ഛേദിക്കപ്പെട്ടാലും  വിവരങ്ങൾ മാഞ്ഞുപോകാത്തതു കൊണ്ടും സെക്കന്ററി മെമ്മറികളെ ടാറ്റ സംഭരണത്തിനു വേണ്ടിയാണു ഉപയോഗിക്കുന്നത് . ഹാര്‍ഡ് ഡിസ്ക് , കോംപാക്റ്റ് ഡിസ്ക് (cd ), DVD  എന്നിവ സെക്കന്ററി മെമ്മറിയാണ് .




ഹാര്‍ഡ് ഡിസ്ക്







         സെക്കന്ററി മെമ്മറിയില്‍ ഏറ്റവും കാര്യക്ഷമത ഉള്ളവയാണ്  ഹാര്‍ഡ് ഡിസ്ക് ഡ്രൈവ് കള്‍.വിവരങ്ങൾ ക്രമരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന റാൻഡം ആക്സസ് മെമ്മറി  ആണ് ഹാര്‍ഡ് ഡിസ്ക്.
IDE , SATA , SCASI , തുടങ്ങി പലതരം ഹാര്‍ഡ് ഡിസ്ക് കള്‍ ഉണ്ട് .






 കമ്പ്യൂട്ടര്‍ മാഗ്നറ്റിക്  ടേപ്പ് 


         വളരെ ചെലവ് കുറഞ്ഞ ഒരു ടാറ്റ സംഭരണ സംവിദാനം  ആണ്   മാഗ്നറ്റിക്  ടേപ്പ് .  ഒരു നീണ്ട കാലത്തേക്ക്  ടാറ്റ സംഭരണം വേണ്ടിവരികയും, അതിലെ ഏതെങ്കിലും ഒരു പ്രത്യേക  ടാറ്റ പെട്ടെന്ന്  എടുകേണ്ട ആവശ്യം ഇല്ലാതിരികുകയും ചെയുന്ന അവസ്ഥയില്‍ മാത്രമാണ്   മാഗ്നറ്റിക്  ടേപ്പ്  ഉപയോഗികുന്നത് .വിവരങ്ങൾ ക്രമരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കാത്ത മെമ്മറി ആണ്  മാഗ്നറ്റിക്  ടേപ്പ്. അതുകൊണ്ട് തന്നെ   മാഗ്നറ്റിക്  ടേപ്പ് ഒരു Random Access Memory  അല്ല



കോംപാക്റ്റ് ഡിസ്ക്   (CD  , DVD )


സ്ഥിരമായി ടാറ്റ സ്റ്റോര്‍ ചെയുന്നതിന് ഉപയോഗിക്കുന്ന ഒരു സെക്കന്ററി മെമ്മറിയാണ്  കോംപാക്റ്റ് ഡിസ്ക് . കോംപാക്റ്റ് ഡിസ്കിന്റെ ടാറ്റ വായിക്കുന്നതിനും , എഴുതുന്നതിനും ഉപയോഗിക്കുന്ന ഡ്രൈവ് കള്‍ ആണ് സി ഡി ഡ്രൈവ് , ഡി വി ഡി ഡ്രൈവ് ,  സി ഡി / ഡി വി ഡി റൈറ്റര്‍  എന്നിവ . സി ഡി ഡ്രൈവ്കള്‍ക്ക് വിവരങ്ങള്‍ അഥവ ടാറ്റ വായിക്കാന്‍ മാത്രമേ കഴിയു , എന്നാല്‍ റൈറ്ററിന്  സിഡിയിലേക്ക്  റൈറ്റ് ചെയുന്നതിനോടൊപ്പം റീഡ് ചെയുന്നതിനും കഴിവുണ്ട് . DVD  ഡ്രൈവ്കള്‍ക്ക്  CD യും, DVD യും,  റീഡ് ചെയ്യുവാന്‍ കഴിയും, എന്നാല്‍ DVD റൈറ്റരുകല്‍ക്കാഗട്ടെ  DVD , CD , എന്നിവ റീഡ്  ചെയ്യുന്നതിനോടൊപ്പം റൈറ്റ് ചെയ്യുന്നതിനും കഴിയും.
                                


USB ഫ്ലാഷ്  ഡ്രൈവ്  


         ഫ്ലാഷ്  ടെക്നോളജി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സെക്കന്ററി മെമ്മറിയാണ്  USB ഫ്ലാഷ്  ഡ്രൈവ്  .പെന്‍ ഡ്രൈവുകള്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു .



ഇന്പുട്ട് ഡിവൈസുകള്‍ 



         കമ്പ്യൂട്ടറിന്റെ ഉള്ളിലേക്ക്  വിവിധ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആണ്  ഇന്പുട്ട് ഡിവൈസുകള്‍. ഇന്പുട്ട് ഡിവൈസുകള്‍ വഴിയാണ് ഉപയോക്താവ്  കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നത്‌ . കീ ബോര്‍ഡ്‌ , മൗസ് , സ്കാനെര്‍, മൈക്ക് , ക്യാമറ, ജോയ് സ്റ്റിക്ക്  മുതലായവ ഇന്പുട്ട് ഡിവൈസുകള്‍ ആണ് .


കീ ബോര്‍ഡ്‌ 


       ഇന്പുട്ട് ഡിവൈസുകളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് കീ ബോര്‍ഡ്‌ . 


മൗസ് 
      കീ ബോര്‍ഡ്‌ കഴിഞ്ഞാല്‍ ഇന്പുട്ട്  ഡിവൈസുകളില്‍ രണ്ടാം സ്ഥാനം മൌസിനാണ് .






ടച്ച്‌ പാഡ്  


       ലാപ്‌ ടോപ്‌ കമ്പ്യൂട്ടറില്‍ മൌസിനു പകരം ഉപയോഗിക്കുന്നത്  ടച്ച്‌ പാഡ്   ആണ് .




  സ്കാനര്‍ 
       സ്കാനര്‍ ഒരു പ്രധാന ഇന്പുട്ട് ഡിവൈസ് ആണ് . ഇമേജ് , ബുക്സ്  തുടങ്ങിയവ ഒന്നോ അതിലതികമോ  ഫയല്‍ ആയി കമ്പ്യൂട്ടറില്‍ സൂക്ഷിച്ചു വയ്കുന്നതിനാണ്  സ്കാനെര്‍ ഉപയോഗിക്കുന്നത് . 




ക്യാമറ 
         കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ആധുനിക ഇന്പുട്ട്  ഡിവൈസുകളില്‍ ഒന്നാണ്  ക്യാമറ .
        ഒരു വസ്തുവിന്റെ  ഇമേജ്  കമ്പ്യൂട്ടറില്‍ ഒരു ഫയല്‍ ആയി സൂക്ഷിച്ചു വയ്കാന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കാം. 
       വെബ്‌ ക്യാമറയുടെ സഹായത്തോടെ വസ്തുവിന്റെ ഇമേജ് അപ്പോള്‍ത്തന്നെ മോണിറ്ററില്‍ ഡിസ്പ്ലേ ചെയ്യുവാന്‍ കഴിയും .
         ഒരു മൂവി ക്യാമറ ഉപയോഗിച്ചു മൂവി അപ്പോള്‍ തന്നെയോ പിന്നീടോ കമ്പ്യൂട്ടറില്‍  ഡിസ്പ്ലേ ചെയ്യുവാന്‍ സാദിക്കും


ജോയ് സ്റ്റിക്ക്



         കമ്പ്യൂട്ടറില്‍ ഗെയിം കളികുന്നതിനു ഉപയോഗിക്കുന്ന ഒരു ഇന്പുട്ട് ഡിവൈസ് ആണ് ജോയ് സ്റ്റിക്ക്.




മൈക്ക്
     

         ശബ്ദ ത്തെ ഇന്പുട്ട്   ആയി നല്‍കുന്നതിനാണ്  മൈക്രോഫോണ്‍ അഥവാ മൈക്ക്  ഉപയോഗിക്കുന്നത് .








ഔട്ട്‌ പുട്ട്   ഡിവൈസ് 


        ഒരു കമ്പ്യൂട്ടറില്‍ ഇന്പുട്ട് ഡിവൈസുകളില്‍ നല്‍കുന്ന സിഗ്നലുകളുടെ ഔട്ട്‌ പുട്ട് അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ്  ഔട്ട്‌ പുട്ട്  ഡിവൈസ് .



  
മോണിട്ടര്‍


       ഇന്പുട്ട് ഡിവൈസുകളില്‍ നല്‍കുന്ന സിഗ്നലുകളുടെ ഔട്ട്‌ പുട്ട്  അപ്പോള്‍ത്തന്നെ കാണണമെങ്കില്‍ മോണിട്ടര്‍ ഉപയോഗിക്കാവുന്നതാണ് . ഔട്ട്‌ പുട്ട്  ഡിവൈസുകളില്‍ പ്രധാനിയാണ്‌  മോണിട്ടര്‍ .




പ്രിന്‍റര്‍  
     
         കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന മറ്റൊരു ഔട്ട്‌ പുട്ട്  ഡിവൈസ് ആണ്  പ്രിന്‍റര്‍. ഔട്ട്‌ പുട്ടുകള്‍ ഭാവിയിലേക്ക്  ഒരു പേപ്പറില്‍  സൂക്ഷിച്ചു വയ്ക്കേണ്ടി  വരുമ്പോള്‍  പ്രിന്‍റര്‍ ഉപയോഗിക്കാം .

      
സ്പീക്കര്‍
        കമ്പ്യൂട്ടറിന്റെ ഔട്ട്‌ പുട്ട് ശബ്ദമായി വേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്ന ഒരു ഔട്ട്‌ പുട്ട് ഡിവൈസ് ആണ്  സ്പീക്കര്‍. 


UPS 


          വൈദ്യുതിയില്‍ വരുന്ന വെതിയാനം കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും . ഇത് ഒഴിവാക്കാനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് UPS .
UPS എന്നാല്‍ (Uninterrupted Power Supply) തടസങ്ങള്‍ ഇല്ലാത്ത പവര്‍ സപ്ലൈ എന്നാണ്  അര്‍ഥം .
   



1 comment: