Wednesday, February 1, 2012

ടെക്‌നോപാര്‍ക്കില്‍ ദ്വിദിന സംസ്‌ഥാന സ്‌കൂള്‍ ഐ.ടി ഫെസ്‌റ്റ് ആരംഭിച്ചു

പത്താമത്‌ ദ്വിദിന സംസ്‌ഥാന സ്‌കൂള്‍ ഐ.ടി ഫെസ്‌റ്റ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്‌ പാര്‍ക്‌ സെന്ററില്‍ ആരംഭിച്ചു.ജില്ലാതല ഐ.ടിമേളകളില്‍ നിന്നും ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ ലഭിച്ചവരുള്‍പ്പെടെ 500ഓളം പേര്‍ സംസ്‌ഥാന ഐ.ടി.മേളയില്‍ പങ്കെടുക്കുന്നുണ്ട്‌. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകമായാണ്‌ മത്സരം നടത്തുന്നത്‌. ഡിജിറ്റല്‍ പെയിന്റിങ്‌, ഐ.ടി.പ്രോജക്‌ട്, മള്‍ട്ടീമീഡിയാ പ്രസന്റേഷന്‍, ഐ.ടി.ക്വിസ്‌, മലയാളം കമ്പ്യൂട്ടിങ്‌, വെബ്‌ പേജ്‌ ഡിസൈന്‍ എന്നീ ഇനങ്ങളില്‍ നാലുവേദികളിലായാണ്‌ മത്സരം.പൂര്‍ണമായും സ്വതന്ത്ര സോഫ്‌റ്റ് വെയറിലാണ്‌ ഐ.ടി മേള നടത്തുന്നതെന്ന്‌ ഐ.ടി സ്‌കൂള്‍ പ്രോജക്‌റ്റ് എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ കെ.അന്‍വര്‍ സാദത്ത്‌ പറഞ്ഞു.ഇത്‌ തുടര്‍ച്ചയായി അഞ്ചാം തവണയാണ്‌ സംസ്‌ഥാന സ്‌കൂള്‍ ഐ.ടി.മേളയ്‌ക്ക് ടെക്‌നോപാര്‍ക്ക്‌ വേദിയാകുന്നത്‌.

No comments:

Post a Comment