Showing posts with label hardware. Show all posts
Showing posts with label hardware. Show all posts

Tuesday, February 7, 2012

രണ്ട് കമ്പ്യൂട്ടറും ഒരു കീബോര്‍ഡും മൗസും

ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഒറ്റ കീബോര്‍ഡും മൗസും ഉപയോഗിക്കുന്നവിധത്തില്‍ എങ്ങനെ ക്രമീകരിക്കാം എന്നാണ് പറയാന്‍ പോകുന്നത്.

ഇത് പ്രധാനമായും രണ്ട് വിധത്തില്‍ ചെയ്യാം. അതില്‍ ഏറ്റവും എളുപ്പമുള്ള വഴി കേവിഎം സ്വിച്ച് എന്ന ഹാര്‍ഡ് വെയര്‍ ഉപാധി മുഖേന. കമ്പ്യൂട്ടറുകള്‍ നെറ്റ് വര്‍ക്കില്‍ കണക്ടട് അല്ലെങ്കില്‍ ഇത് വളരെ ഉപയോഗപ്രദമാണ് കൂടാതെ വളരെ എളുപ്പവുമാണ്. നിങ്ങള്‍ ഷെയര്‍ ചെയ്യാനുദ്ദേശിക്കുന്ന യു എസ് ബി കീബോര്‍ഡും മൗസും ഈ കേവിഎം സ്വിച്ചില്‍ കണക്ട് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ കമ്പ്യൂട്ടറുകള്‍ ഈ സ്വിച്ചുമായും കണക്ട് ചെയ്യുക. കമ്പ്യൂട്ടറുകള്‍ തമ്മില്‍ സ്വിച്ച് ചെയ്യാന്‍ കീബോര്‍ഡില്‍ ഷോര്‍ട്ട്കട്ട് ഹോട്ട് കീസ് യൂസ് ചെയ്യാന്‍ കഴിയും. ഇല്ലെങ്കില്‍ കേവിഎം സ്വിച്ചില്‍ തന്നെ അതിനുള്ള ബട്ടണ്‍ ഉണ്ടാകും. മിക്ക സ്വിച്ചുകളും ഇപ്പോള്‍ മൈക്രൊഫോണൂം സ്പീക്കറുകളൂം വരെ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുകളുമായാണിറങ്ങുന്നത്.


ഇനി നിങ്ങളുടേ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിച്ചിട്ടൂണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു സോഫ്റ്റ്വെയര്‍ ഉപാധി സ്വീകരിക്കാവുന്നതാണ്. ഇതിനായി ഇന്‍പുട്ട് ഡയറക്ടര്‍എന്ന ഒരു വിന്‍ഡോസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകുന്നതാണ്. ഈ സോഫ്റ്റ്വെയര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഫ്രീ ആയി ഉപയോഗിക്കാവുന്നതാണ്. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യെണ്ടത്, ഇപ്പോള്‍ കീബോര്‍ഡും മൗസും കണക്ട് ചെയ്തിരിക്കുന്ന സിസ്റ്റത്തിലാണ്.ആ കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആയി സെറ്റ് ചെയ്യുന്നു; മറ്റുള്ള കമ്പ്യൂട്ടറുകള്‍ സ്ലേവ് ആയും. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ വിശദ വിവരം ഇവിടേ വായിക്കാം.


Wednesday, February 1, 2012

ഓ എസ് (Operating System)


BIOS (Basic Input Output Device)

          ഒരു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ BIOS ആണ്  ബൂടിംഗ് പ്രക്രിയയ്ക് തുടകം കുറിക്കുന്നത് . ഒരു കമ്പ്യൂട്ടറിന്റെ പ്രദാന ഇന്പുട്ട് ഔട്പുട്ട്  ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങള്‍ BIOS -ല്‍ ലഭ്യമാണ് . 


             ഒരു ROM മെമ്മറിയില്‍ ആണ്  BIOS ഈ വിവരങ്ങള്‍ ശേകരിച്ചു വച്ചിട്ടുള്ളത് . ഒരു കമ്പ്യൂട്ടറിന്റെ time , Date , തുടങ്ങിയ കാര്യങ്ങള്‍ ഇതിലാണ്  സെറ്റ് ചെയുന്നത് . Rom  ചിപ്പിന്റെ അടുത്തായി ഒരു CMOS ( Complementarity Metal Oxide Semiconductor ) ബാറ്ററി കാണാന്‍ കഴിയും . ഈ ബാറ്ററിയുടെ സഹായത്തോടെയാണ്  കമ്പ്യൂട്ടര്‍ ഓഫ്‌ ആയിരിക്കുന്ന അവസ്ഥയിലും സമയവും തിയതിയും ക്രമാനുഗതമായി മാറുന്നത് .



               വിവിധ മദര്‍ ബോര്‍ഡ്‌ കളില്‍ പലതരം BIOS ചിപ്പുകള്‍ കാണാന്‍ സാധിക്കും . അതുകൊണ്ട് തെന്നെ എല്ലാ മദര്‍ ബോര്‍ഡ്‌ കളിലും BIOS സെറ്റ് അപ്പ്‌ കള്‍ ഒരുപോലെ ആയിരിക്കണം എന്നില്ല .കമ്പ്യൂട്ടര്‍ ഓണ്‍ ആയിവരുമ്പോള്‍ ' Press Del to Enter Setup' എന്ന ഒരു മെസ്സേജ് കാണാം . അത്  BIOS സെറ്റ്  അപ്പിള്‍  കയറാന്‍ ഉള്ളതാണ് .  കീ ബോര്‍ഡില്‍ Delete കീ പ്രസ്‌ ചെയ്ത്  BIOS  മെനുവില്‍ പ്രവേശിക്കാവുന്നതാണ് . കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട്‌ ആയിവരുന്ന സമയത്ത്  മാത്രമേ BIOS മെനുവില്‍ പ്രവേശിക്കാന്‍ കഴിയു . നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇപ്പോള്‍ ഓണ്‍ ആണെങ്കില്‍ അത്  ഓഫ്‌ ചെയ്തതിനു ശേഷം ഓണ്‍ ആകുമ്പോള്‍ മാത്രമേ BIOS മെനുവില്‍ പ്രവേശിക്കാന്‍ കഴിയു. ചില കമ്പ്യൂട്ടറില്‍ ' Press F2 Enter Setup' എന്നായിരിക്കും കാണുക . ചിലതില്‍ F12 ആയിരക്കും . ഏതു കീ ആണോ പ്രസ്‌ ചെയ്യാന്‍ പറയുന്നത് ആ കീ തെന്നെ പ്രസ്‌ ചെയ്യണം . മെസ്സേജ് വരുന്ന സമയത്ത് തന്നെ പ്രസ്‌ ചെയുകയും വേണം .


 മെയിന്‍ മെനു  

               BIOS മെനുവില്‍ പ്രവേശിച്ചാല്‍ ആദ്യം കാണുന്നത് മെയിന്‍ മെനു ആണ് . മെയിന്‍ മെനു വില്‍ Date, ടൈം എന്നിവ ഡിസ്പ്ലേ ചെയ്ത് കാണിക്കും . ഇത് നമുക്ക്  മാറ്റി കൊടുക്കാന്‍ കഴിയും . അതിനായി എന്തു ചെയനമെന്നു അതിന്റെ വലതു വശത്ത് എഴുതി വച്ചിട്ടുണ്ട് .

 എവിടെ കീ ബോര്‍ഡിന്‍റെ ആരോ കീ ഉപയോഗിച്ച്  സെലക്ട്‌ ചെയാവുന്നതാണ് . ഡേറ്റ് അല്ലെങ്ങില്‍ ടൈം മാറ്റുന്നതിനായി അത് സെലക്ട്‌ ചെയ്തതിനു ശേഷം + , - കീ പ്രസ്‌ ചെയ്താല്‍ മതി. സേവ്  ചെയ്യുന്നതിനായി F10  കീ പ്രസ്‌ ചെയ്യണം . F10 പ്രസ്‌ ചെയുമ്പോള്‍ സേവ് ആവുകയും കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ആവുകയും ചെയ്യും . ഇനി സേവ് ചെയ്യേണ്ട എങ്കില്‍ എസ്കേപ്  പ്രസ്‌ ചെയ്താല്‍ മതി . പല മദര്‍ ബോര്‍ഡിലും ഇത്  പല തരത്തില്‍ ആയിരിക്കും അതുകൊണ്ട് വായിച്ചു നോക്കിയതിനു ശേഷം മാത്രം ചെയ്യുക .

Advanced Menu 

       BIOS മെനുവില്‍ രണ്ടാമത്തെ മെനു ആണ്
 Advanced Menu . ഇതില്‍ സെക്കന്ററി മെമ്മറി ഡിവൈസ്  വിവരങ്ങള്‍ ആണ് കൊടുത്തിരിക്കുന്നത്‌

 ഇവിടെ primary IDE Channel  0 : Hard Disk ആണ് . അതായതു Hard Disk കണക്ട് ചെയ്തിരിക്കുന്നത്  മദര്‍ ബോഡില്‍  പ്രൈമറി IDE   പോര്‍ട്ടില്‍ മാസ്റ്റര്‍ ആയാണ് . 
മദര്‍ ബോര്‍ഡില്‍ IDE പോര്‍ട്ട്‌കളാണ് മുകളില്‍ കാണിച്ചിരിക്കുന്നത് . എവിടെ കറുത്ത നിറത്തില്‍ കാണുന്നത്  IDE പോര്‍ട്ട്‌ അല്ല ഫ്ലോപ്പി ഡിസ്ക് ഡ്രൈവിന്റെ പോര്‍ട്ട്‌ ആണ് . ഫ്ലോപ്പി ഡിസ്ക് ഡ്രൈവിന്റെ പോര്‍ട്ട്‌കഴിഞ്ഞാല്‍ പിന്നെ പച്ച നിറത്തില്‍ കാണുന്ന പോര്‍ട്ട്‌  പ്രൈമറി IDE പോര്‍ട്ട്‌  ആണ് . അതിന്റെ അടുത്തായി  വെള്ള നിറത്തില്‍ കാണുന്നത്  സെക്കന്ററി IDE പോര്‍ട്ട്‌  ആണ് . മദര്‍ ബോഡില്‍ പ്രൈമറി  IDEസെക്കന്ററി IDE എന്നിവ തിരിച്ചറിയുന്നത്‌ കളര്‍ നോക്കിയല്ല . IDE1 എന്ന് എഴുതിയിരിക്കുനത്  പ്രൈമറി IDE യും ,  IDE2  എന്ന് എഴുതിയിരിക്കുനത്  സെക്കന്ററി IDE  യും ആണ് . ഫ്ലോപ്പി ഡിസ്ക് ഡ്രൈവിന്റെ പോര്‍ട്ട്‌ IDE  പോര്‍ട്ടിനെക്കാള്‍  ചെറുത്‌ ആയിരിക്കും . അടുത്ത് ചുവന്ന കളറില്‍ ഭാഗികമായി കാണുന്നത് മെമ്മറി കാര്‍ഡ്‌ സോകറ്റ് ആണ് .


     
  ഒരു  പ്രൈമറി പോര്‍ട്ടില്‍ രണ്ടു ഡിവൈസ് കള്‍ കണക്ട് ചെയ്യാന്‍ കഴിയും .ഒരു Ide കേബിളില്‍ മൂന്ന് കണക്ഷന്‍ ഉണ്ട് . ഒന്ന് മദര്‍ ബോര്‍ഡിലും മറ്റു രണ്ടെണ്ണം രണ്ടു ഹാര്‍ഡ് ഡിസ്ക് കണക്ട് ചെയ്യാനോ, രണ്ടു cd ഡ്രൈവ് കണക്ട് ചെയ്യാനോ, ഒരു cd ഡ്രൈവും ഒരു ഹാര്‍ഡ് ഡിസ്കും കണക്ട്  ചെയ്യാനോ ഉപയോഗിക്കാം .താഴെ Ide കേബിളിന്റെ ചിത്രം കൊടുത്തിരിക്കുന്നു .


         CD , അല്ലെങ്ങില്‍ HDD ന്റെ Ide കണക്ടര്‍ പൊയന്റിനടുത്തു ഒരു ജുംബെര്‍ സെറ്റിംഗ് കാണാം . Master, slave  എന്ന് രണ്ടു സെറ്റിംഗ്  ആണ് ഉള്ളത് .







കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍


എന്താണ്  കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ?
               ഒരു കമ്പ്യൂട്ടറിന്റെ കാണാനും, തൊട്ടുനോക്കാനും പറ്റുന്ന ഭാഗങ്ങളെയാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്നുപറയുന്നത് . കമ്പ്യൂട്ടറിന്റെ പെരിഫെറലുകളായ കീ ബോര്‍ഡ് , മോണിറ്റര്‍ , മൗസ് എന്നിവയും ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകള്‍ , മദര്‍ ബോര്‍ഡ്‌  തുടങ്ങിയവയും അവ  ഉള്‍കൊള്ളുന്ന  ക്യാബിനറ്റും ഹാര്‍ഡ്‌വെയര്‍ ആണ് .




ക്യാബിനറ്റ്  
               ഒരു കമ്പ്യൂട്ടറിന്റെ വിവിത ഭാഗങ്ങളെ ഒരു അലമാരിയിലെന്നവണ്ണം അടുക്കി വച്ചിരിക്കുന്ന പെട്ടിയാണ് കമ്പ്യൂട്ടര്‍ ക്യാബിനറ്റ് .






  എസ് . എം . പി . എസ്   (SMPS)


          SMPS എന്നാല്‍ switched mode power supply. ഒരു കമ്പ്യൂട്ടറിന്റെ (CPU) പ്രവര്‍ത്തനത്തിന്  ആവശ്യമായ ഇലക്ട്രിക്‌ പവര്‍ നല്‍കുന്നതു എസ് . എം . പി . എസ് ആണ്.




മൈക്രോപ്രോസസര്‍


            ഒരു കമ്പ്യൂട്ടറിന്റെ തലച്ചോര്‍ എന്ന് പറയാവുന്ന മൈക്രോപ്രോസസര്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് .ഇന്റെല്‍, എ എം ഡി തുടങ്ങിയ കമ്പനികളുടെ പ്രോസസ്സര്‍ ആണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് . ഒരു കമ്പ്യൂട്ടറിന്റെ എല്ലാ പ്രവര്‍ത്തനവും പ്രോസസ്സര്‍ ആണ്  നിയന്ത്രിക്കുന്നത് .





മദര്‍ ബോര്‍ഡ്‌  


             മൈക്രോപ്രോസസര്‍ കഴിഞ്ഞാല്‍ പിന്നെ കമ്പ്യൂട്ടറിന്റെ ഉള്ളിലെ  ഏറ്റവും പ്രധാനപ്പെട്ട  ഭാഗമാണ്  മദര്‍ ബോര്‍ഡ്‌ . അനേകം ഇലക്ട്രോണിക് കംപോനന്റ്കളും   ഐ സീ ചിപ്പുകളും മറ്റും ഉള്ള  ഒരു  (PCB) ബോര്‍ഡ്‌ ആണ്  മദര്‍ ബോര്‍ഡ്‌ .


ഡോട്ടര്‍ ബോര്‍ഡ്‌  അഥവാ കാര്‍ഡ്‌



മദര്‍ ബോര്‍ഡില്‍ ഇല്ലാത്ത ചില സംഗതികള്‍ കമ്പ്യൂട്ടറില്‍  ആവശ്യമായി വരുന്ന അവസരത്തില്‍, അവ കാര്‍ഡ്‌ ആയി വാങ്ങി മദര്‍ ബോര്‍ഡില്‍ പിടിപ്പിക്കുവാന്‍ സാധിക്കും. അങ്ങനെയുള്ള കാര്‍ടുകളെയാണ്  ഡോട്ടര്‍ ബോര്‍ഡ്‌  എന്ന് വിളിക്കുന്നത്‌ .അവയെ കാര്‍ഡുകള്‍ എന്നും വിളിക്കാറുണ്ട് . നെറ്റ്‌വര്‍ക്ക് കാര്‍ഡ്‌ , ഇന്റേണല്‍ മോഡം, സൌണ്ട് കാര്‍ഡ്‌ , ഡിസ്പ്ലേ കാര്‍ഡ്‌  തുടങ്ങിയവ അതിനു ഉദാഹരണമാണ് .




മെമ്മറി 
      
             കമ്പ്യൂട്ടറില്‍   വിവരം അഥവാ ഡാറ്റ ശേഖരിച്ചു വയ്ക്കാനുള്ള ഒരു ഉപാധിയാണ് മെമ്മറി. രണ്ടു തരം മെമ്മരികളാണ് ഒരു കമ്പ്യൂട്ടറില്‍ ഉള്ളത് . പ്രൈമറി മെമ്മറിയും, സെകന്ററി മെമ്മറിയും


1. പ്രൈമറി മെമ്മറി


            പ്രോസസ്സറിനു നേരിട്ട്  ബന്ധപ്പെടാന്‍ കഴിയുന്ന  മെമ്മറികളാണ്  പ്രൈമറി മെമ്മറികല്‍.


RAM (Random Access Memory)


             ഒരു പ്രോസസ്സര്‍   അതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിവരങ്ങള്‍  ശേഖരിച്ചു വയ്കുന്നത്  RAM  -ഇല്‍ ആണ് ( Random Access Memory) . വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ വിവരങ്ങൾ മാഞ്ഞു പോകുന്ന തരം വിവര ശേഖരണ ഉപാധികളെയാണ് മിക്കപ്പോഴും റാം എന്ന്  വിശേഷിപ്പിക്കുന്നത്.വിവരങ്ങൾ ക്രമരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനാലാണ് റാൻഡം ആക്സസ് മെമ്മറി എന്ന പേര് വന്നത്




 ROM (Read Only Memory)




   
            റീഡ് ഒണ്‍ലി മെമ്മറിയില്‍ ടാറ്റ റീഡ് ചെയ്യാന്‍ മാത്രമേ സാധിക്കു . റൈറ്റ് ചെയ്യാന്‍ സാധികില്ല. മദര്‍ ബോര്‍ഡ്‌ലെ ബയോസ്  മെമ്മറി പ്രൈമറി  റീഡ് ഒണ്‍ലി മെമ്മറി ആണ് .




2. സെക്കന്ററി മെമ്മറി  


           പ്രൈമറി മെമ്മറികളെ അപേഷിച്ചു വേഗത കുറവും, കൂടുതല്‍ ടാറ്റ സംഭരണശേഷിയുമുള്ള മെമ്മറികളാണ്  സെക്കന്ററി മെമ്മറികല്‍. വേഗതകുറവായതിനാല്‍ പ്രോസസ്സര്‍ അതിന്റെ   പ്രവര്‍ത്തനത്തിനായി  സെക്കന്ററി മെമ്മറികളെ അതികം ഉപയോഗിക്കാറില്ല. പ്രൈമറി മെമ്മറിയില്‍ സ്ഥലം തികയാതെ വരുമ്പോള്‍ സെക്കന്ററി മെമ്മറികളെ അസ്രയിക്കാറുണ്ട് .
       
             ടാറ്റ സംഭരണശേഷി കൂടുതല്‍ ഉള്ളതുകൊണ്ടുo,  വൈദ്യുതി വിച്ഛേദിക്കപ്പെട്ടാലും  വിവരങ്ങൾ മാഞ്ഞുപോകാത്തതു കൊണ്ടും സെക്കന്ററി മെമ്മറികളെ ടാറ്റ സംഭരണത്തിനു വേണ്ടിയാണു ഉപയോഗിക്കുന്നത് . ഹാര്‍ഡ് ഡിസ്ക് , കോംപാക്റ്റ് ഡിസ്ക് (cd ), DVD  എന്നിവ സെക്കന്ററി മെമ്മറിയാണ് .




ഹാര്‍ഡ് ഡിസ്ക്







         സെക്കന്ററി മെമ്മറിയില്‍ ഏറ്റവും കാര്യക്ഷമത ഉള്ളവയാണ്  ഹാര്‍ഡ് ഡിസ്ക് ഡ്രൈവ് കള്‍.വിവരങ്ങൾ ക്രമരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന റാൻഡം ആക്സസ് മെമ്മറി  ആണ് ഹാര്‍ഡ് ഡിസ്ക്.
IDE , SATA , SCASI , തുടങ്ങി പലതരം ഹാര്‍ഡ് ഡിസ്ക് കള്‍ ഉണ്ട് .






 കമ്പ്യൂട്ടര്‍ മാഗ്നറ്റിക്  ടേപ്പ് 


         വളരെ ചെലവ് കുറഞ്ഞ ഒരു ടാറ്റ സംഭരണ സംവിദാനം  ആണ്   മാഗ്നറ്റിക്  ടേപ്പ് .  ഒരു നീണ്ട കാലത്തേക്ക്  ടാറ്റ സംഭരണം വേണ്ടിവരികയും, അതിലെ ഏതെങ്കിലും ഒരു പ്രത്യേക  ടാറ്റ പെട്ടെന്ന്  എടുകേണ്ട ആവശ്യം ഇല്ലാതിരികുകയും ചെയുന്ന അവസ്ഥയില്‍ മാത്രമാണ്   മാഗ്നറ്റിക്  ടേപ്പ്  ഉപയോഗികുന്നത് .വിവരങ്ങൾ ക്രമരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കാത്ത മെമ്മറി ആണ്  മാഗ്നറ്റിക്  ടേപ്പ്. അതുകൊണ്ട് തന്നെ   മാഗ്നറ്റിക്  ടേപ്പ് ഒരു Random Access Memory  അല്ല



കോംപാക്റ്റ് ഡിസ്ക്   (CD  , DVD )


സ്ഥിരമായി ടാറ്റ സ്റ്റോര്‍ ചെയുന്നതിന് ഉപയോഗിക്കുന്ന ഒരു സെക്കന്ററി മെമ്മറിയാണ്  കോംപാക്റ്റ് ഡിസ്ക് . കോംപാക്റ്റ് ഡിസ്കിന്റെ ടാറ്റ വായിക്കുന്നതിനും , എഴുതുന്നതിനും ഉപയോഗിക്കുന്ന ഡ്രൈവ് കള്‍ ആണ് സി ഡി ഡ്രൈവ് , ഡി വി ഡി ഡ്രൈവ് ,  സി ഡി / ഡി വി ഡി റൈറ്റര്‍  എന്നിവ . സി ഡി ഡ്രൈവ്കള്‍ക്ക് വിവരങ്ങള്‍ അഥവ ടാറ്റ വായിക്കാന്‍ മാത്രമേ കഴിയു , എന്നാല്‍ റൈറ്ററിന്  സിഡിയിലേക്ക്  റൈറ്റ് ചെയുന്നതിനോടൊപ്പം റീഡ് ചെയുന്നതിനും കഴിവുണ്ട് . DVD  ഡ്രൈവ്കള്‍ക്ക്  CD യും, DVD യും,  റീഡ് ചെയ്യുവാന്‍ കഴിയും, എന്നാല്‍ DVD റൈറ്റരുകല്‍ക്കാഗട്ടെ  DVD , CD , എന്നിവ റീഡ്  ചെയ്യുന്നതിനോടൊപ്പം റൈറ്റ് ചെയ്യുന്നതിനും കഴിയും.
                                


USB ഫ്ലാഷ്  ഡ്രൈവ്  


         ഫ്ലാഷ്  ടെക്നോളജി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സെക്കന്ററി മെമ്മറിയാണ്  USB ഫ്ലാഷ്  ഡ്രൈവ്  .പെന്‍ ഡ്രൈവുകള്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു .



ഇന്പുട്ട് ഡിവൈസുകള്‍ 



         കമ്പ്യൂട്ടറിന്റെ ഉള്ളിലേക്ക്  വിവിധ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആണ്  ഇന്പുട്ട് ഡിവൈസുകള്‍. ഇന്പുട്ട് ഡിവൈസുകള്‍ വഴിയാണ് ഉപയോക്താവ്  കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നത്‌ . കീ ബോര്‍ഡ്‌ , മൗസ് , സ്കാനെര്‍, മൈക്ക് , ക്യാമറ, ജോയ് സ്റ്റിക്ക്  മുതലായവ ഇന്പുട്ട് ഡിവൈസുകള്‍ ആണ് .


കീ ബോര്‍ഡ്‌ 


       ഇന്പുട്ട് ഡിവൈസുകളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് കീ ബോര്‍ഡ്‌ . 


മൗസ് 
      കീ ബോര്‍ഡ്‌ കഴിഞ്ഞാല്‍ ഇന്പുട്ട്  ഡിവൈസുകളില്‍ രണ്ടാം സ്ഥാനം മൌസിനാണ് .






ടച്ച്‌ പാഡ്  


       ലാപ്‌ ടോപ്‌ കമ്പ്യൂട്ടറില്‍ മൌസിനു പകരം ഉപയോഗിക്കുന്നത്  ടച്ച്‌ പാഡ്   ആണ് .




  സ്കാനര്‍ 
       സ്കാനര്‍ ഒരു പ്രധാന ഇന്പുട്ട് ഡിവൈസ് ആണ് . ഇമേജ് , ബുക്സ്  തുടങ്ങിയവ ഒന്നോ അതിലതികമോ  ഫയല്‍ ആയി കമ്പ്യൂട്ടറില്‍ സൂക്ഷിച്ചു വയ്കുന്നതിനാണ്  സ്കാനെര്‍ ഉപയോഗിക്കുന്നത് . 




ക്യാമറ 
         കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ആധുനിക ഇന്പുട്ട്  ഡിവൈസുകളില്‍ ഒന്നാണ്  ക്യാമറ .
        ഒരു വസ്തുവിന്റെ  ഇമേജ്  കമ്പ്യൂട്ടറില്‍ ഒരു ഫയല്‍ ആയി സൂക്ഷിച്ചു വയ്കാന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കാം. 
       വെബ്‌ ക്യാമറയുടെ സഹായത്തോടെ വസ്തുവിന്റെ ഇമേജ് അപ്പോള്‍ത്തന്നെ മോണിറ്ററില്‍ ഡിസ്പ്ലേ ചെയ്യുവാന്‍ കഴിയും .
         ഒരു മൂവി ക്യാമറ ഉപയോഗിച്ചു മൂവി അപ്പോള്‍ തന്നെയോ പിന്നീടോ കമ്പ്യൂട്ടറില്‍  ഡിസ്പ്ലേ ചെയ്യുവാന്‍ സാദിക്കും


ജോയ് സ്റ്റിക്ക്



         കമ്പ്യൂട്ടറില്‍ ഗെയിം കളികുന്നതിനു ഉപയോഗിക്കുന്ന ഒരു ഇന്പുട്ട് ഡിവൈസ് ആണ് ജോയ് സ്റ്റിക്ക്.




മൈക്ക്
     

         ശബ്ദ ത്തെ ഇന്പുട്ട്   ആയി നല്‍കുന്നതിനാണ്  മൈക്രോഫോണ്‍ അഥവാ മൈക്ക്  ഉപയോഗിക്കുന്നത് .








ഔട്ട്‌ പുട്ട്   ഡിവൈസ് 


        ഒരു കമ്പ്യൂട്ടറില്‍ ഇന്പുട്ട് ഡിവൈസുകളില്‍ നല്‍കുന്ന സിഗ്നലുകളുടെ ഔട്ട്‌ പുട്ട് അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ്  ഔട്ട്‌ പുട്ട്  ഡിവൈസ് .



  
മോണിട്ടര്‍


       ഇന്പുട്ട് ഡിവൈസുകളില്‍ നല്‍കുന്ന സിഗ്നലുകളുടെ ഔട്ട്‌ പുട്ട്  അപ്പോള്‍ത്തന്നെ കാണണമെങ്കില്‍ മോണിട്ടര്‍ ഉപയോഗിക്കാവുന്നതാണ് . ഔട്ട്‌ പുട്ട്  ഡിവൈസുകളില്‍ പ്രധാനിയാണ്‌  മോണിട്ടര്‍ .




പ്രിന്‍റര്‍  
     
         കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന മറ്റൊരു ഔട്ട്‌ പുട്ട്  ഡിവൈസ് ആണ്  പ്രിന്‍റര്‍. ഔട്ട്‌ പുട്ടുകള്‍ ഭാവിയിലേക്ക്  ഒരു പേപ്പറില്‍  സൂക്ഷിച്ചു വയ്ക്കേണ്ടി  വരുമ്പോള്‍  പ്രിന്‍റര്‍ ഉപയോഗിക്കാം .

      
സ്പീക്കര്‍
        കമ്പ്യൂട്ടറിന്റെ ഔട്ട്‌ പുട്ട് ശബ്ദമായി വേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്ന ഒരു ഔട്ട്‌ പുട്ട് ഡിവൈസ് ആണ്  സ്പീക്കര്‍. 


UPS 


          വൈദ്യുതിയില്‍ വരുന്ന വെതിയാനം കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും . ഇത് ഒഴിവാക്കാനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് UPS .
UPS എന്നാല്‍ (Uninterrupted Power Supply) തടസങ്ങള്‍ ഇല്ലാത്ത പവര്‍ സപ്ലൈ എന്നാണ്  അര്‍ഥം .