Wednesday, February 1, 2012

ഇനി കാന്തിക സോപ്പും!

യന്ത്രങ്ങള്‍ക്ക്‌ 'കുളിക്കാന്‍' കാന്തിക സോപ്പ്‌ വരുന്നു. മനുഷ്യര്‍ ഉപയോഗിക്കുന്ന സോപ്പുമായി പേരിലെ സാമ്യം മാത്രമേ ഉളളൂ പുതിയ ഇനത്തിന്‌ . ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രകാശത്തോടും ചൂട്‌, സമ്മര്‍ദ്ദം, കാര്‍ബണ്‍ ഡയോക്‌സൈഡ്‌ എന്നിവയോട്‌ പ്രതികരിക്കുന്ന സോപ്പുകള്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്‌ . ഇരുമ്പിന്റെ അംശം കൂട്ടിയാണ്‌ സോപ്പിന്‌ കാന്തിക ശക്‌തി ഉറപ്പാക്കിയത്‌ . എണ്ണ അടങ്ങിയ പ്രതലങ്ങള്‍ കൂടുതല്‍ വൃത്തിയാക്കാന്‍ പുതിയ സോപ്പ്‌ സഹായിക്കുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌ . കാന്തങ്ങളുടെ സഹായത്തോടെ സോപ്പിന്റെ ചലനവും പ്രവര്‍ത്തനവും നിയന്ത്രിക്കാമെന്നതാണ്‌ പ്രധാന സവിശേഷത. വൈദ്യുതി കടത്തിവിട്ട്‌ സോപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. ആവശ്യത്തിന്‌ ശേഷം നീക്കം ചെയ്യാനും കാന്തിക ഗുണം സഹായിക്കും.

ഇരുമ്പിനെ പ്രതല ബലം കുറഞ്ഞ ക്ലോറേഡ്‌ , ബ്രോമേഡ്‌ അയണുകളുമായി കൂട്ടിച്ചേര്‍ത്താണ്‌ സോപ്പ്‌ തയാറാക്കുന്നത്‌ .

No comments:

Post a Comment