Wednesday, February 1, 2012

ഭീകരര്‍ വരുന്ന വഴി

രഹസ്യ കത്തുകള്‍, ഫോണ്‍ കോളുകള്‍, എസ്‌എംഎസുകള്‍ ഇവയെല്ലാം ഭീകരര്‍ക്ക്‌ പഴഞ്ചനായി. വെറും ഇ മെയില്‍ സന്ദേശങ്ങള്‍ പോലും 'രക്‌ത' ദാഹികള്‍ക്ക്‌ തൃപ്‌തി നല്‍കുന്നില്ല. ഹെയ്‌ഫ സര്‍വകലാശാലയിലെ ഗവേഷകനായ പ്രൊഫ. ഗബ്രിയേല്‍ വെയ്‌മാന്‍ പറയുന്നത്‌ ആധുനിക ഭീകര കൂട്ടായ്‌മകള്‍ ഉണ്ടാകുന്നത്‌ ഫേസ്‌ബുക്കിലും , ട്വിറ്ററിലുമൊക്കെയാണെന്നാണ്‌ . പുതിയ അംഗങ്ങളെ ചേര്‍ക്കാനും ആശയ വിനിമയം നടത്താനും ഇവര്‍ ഇത്തരം വെബ്‌ സൈറ്റുകളെയാണ്‌ ആശ്രയിക്കുന്നത്‌ . സുഹൃത്താകാനുളള ക്ഷണം, ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ്‌ ചെയ്യാനുളള സൗകര്യം എന്നിവയാണ്‌ സാമുഹിക സാമൂഹ്യകൂട്ടായ്‌മ വെബ്‌സൈറ്റുകളിലേക്ക്‌ ഭീകരരെ ആകര്‍ഷിക്കുന്നത്‌ .

ഫേസ്‌ബുക്കില്‍ നിന്ന്‌ ഇരകളെ തേടുന്ന രീതിയും ഭീകരര്‍ തുടങ്ങിയിട്ടുണ്ട്‌ . സാമൂഹിക കൂട്ടായ്‌മ വെബ്‌ സൈറ്റുകളില്‍ വ്യക്‌തിപരമായ വിവരങ്ങള്‍ ചേര്‍ക്കരുതെന്ന്‌ അമേരിക്ക, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സൈനികര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പത്തു വര്‍ഷം മുമ്പാരംഭിച്ച പ്രവണത ശക്‌തമായത്‌ ഈയടുത്ത കാലത്താണ്‌ .

No comments:

Post a Comment