Thursday, February 2, 2012

സൂപ്പര്‍ ഫാസ്‌റ്റ് കാമറ

'പ്രകാശവേഗമുളള' കാമറകള്‍ വരുന്നു. പ്രകാശത്തിന്റെ വേഗത്തിനൊപ്പം നില്‍ക്കുന്ന കാമറ തയാറാക്കിയത്‌ മസാചുസെറ്റ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയാണ്‌ . പരീക്ഷശാലയില്‍ ബുള്ളറ്റ്‌ ആകൃതിയില്‍ പ്രകാശരശ്‌മികളുടെ സഞ്ചാരം കാമറ പിടിച്ചെടുത്തു. തങ്ങളുടെ കണ്ടെത്തല്‍ ശാസ്‌ത്രലോകത്തിന്‌ അനുഗ്രഹമാകുമെന്ന്‌ ഗവേഷകനായ പ്രൊഫ. രമേഷ്‌ രസ്‌കര്‍ അഭിപ്രായപ്പെട്ടു. ഫോട്ടോണുകളുടെ ചലനം കാമറയിലാക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം അറിയിച്ചു. ഈ കാമറ ഉപയോഗിച്ച്‌ 3ഡി ചിത്രങ്ങള്‍ തയാറാക്കാനാകും. 1.7 പികോ സെക്കന്റുകളാണ്‌ കാമറയുടെ ഷട്ടര്‍ സ്‌പീഡ്‌ .

No comments:

Post a Comment