Thursday, February 2, 2012

'പാസ്‌വേര്‍ഡ്‌ വേണ്ട, കണ്ണുചിമ്മിയാല്‍ മതി'

പാസ്‌വേര്‍ഡ്‌ ഓര്‍ത്തിരിക്കാന്‍ മെനക്കെടേണ്ട, ബയോമെട്രിക്‌ റീഡറിന്റെ മുന്നില്‍ കണ്ണുചിമ്മിയാല്‍ മതി. അടുത്ത അഞ്ചു വര്‍ഷത്തേക്കുളള സ്വപ്‌നങ്ങള്‍ നല്‍കുന്നത്‌ ഐബിഎമ്മാണ്‌ . മനസുവായിക്കുക, ശരീരത്തില്‍ നിന്ന്‌ വൈദ്യൂതി ... ഇങ്ങനെ സയന്‍സ്‌ ഫിക്ഷനുകളെ വെല്ലുന്ന സംവിധാനങ്ങളാണത്രേ നമ്മെക്കാത്തിരിക്കുന്നത്‌ .

കണ്ണിലെ കൃഷ്‌ണമണിയുടെ പ്രത്യേകതകളുടെ സഹായത്താല്‍ ആളുകളെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയ്‌ക്ക് ഏറെ പ്രാധാന്യമാണ്‌ നല്‍കിയിരിക്കുന്നത്‌ . എടിഎമ്മുകളില്‍ അടക്കം അഞ്ചു വര്‍ഷത്തിനകം ഈ സാങ്കേതിക വിദ്യ നിലവില്‍ വരുമത്രേ.

ശരീരത്തില്‍ നിന്ന്‌ വൈദ്യുത ഉല്‍പ്പാദിപ്പിക്കാനുളള ഗവേഷണം ശക്‌തമാകും. ശരീര ചലനങ്ങളില്‍ നിന്നു പോലും വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടും. ഒരു വ്യക്‌തിയുടെ വൈദ്യൂതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശരീരത്തിന്‌ കഴിയുമത്രേ.

തലച്ചോറില്‍ നിന്ന്‌ വിവരങ്ങള്‍ തേടാനുളള മനുഷ്യ ശ്രമങ്ങള്‍ അഞ്ചു വര്‍ഷത്തിനകം വിജയം കാണുമെന്നാണ്‌ ഐബിഎം പ്രതീക്ഷ. മനസറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണുകളും കമ്പ്യൂട്ടറുകളും നമുക്ക്‌ മുന്നിലെത്തും. മുഖഭാവങ്ങള്‍ വേര്‍തിരിക്കുന്ന സോഫ്‌റ്റ്വേറുകള്‍ ഇപ്പോള്‍ ലഭ്യമാണ്‌ . തലയില്‍ ഘടിപ്പിക്കുന്ന ഉപകരണമാകും തലച്ചോറിനെ നിരീക്ഷിക്കുക.

സ്‌പാമുകള്‍ അഞ്ചു വര്‍ഷത്തിനകം ഇല്ലാതാകുമെന്ന പ്രതീക്ഷയും ഐബിഎം നല്‍കുന്നുണ്ട്‌ .

No comments:

Post a Comment