Wednesday, February 1, 2012

ദിനോസറിന്റെ മുന്‍ഗാമിയെ കണ്ടെത്തി! ഗൂഗിള്‍ സഹായത്തോടെ

ദിനോസറിന്റെ മുന്‍ഗാമിയെ കണ്ടെത്താന്‍ 'ഗൂഗിള്‍ സഹായം'. 26.5 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്ന ഇവയുടെ ഫോസിലുകള്‍ കണ്ടെത്താന്‍ സഹായകമായത്‌ ഗൂഗിള്‍ മാപ്‌സാണ്‌ . ദിനോസറുകള്‍ക്ക്‌ 4 കോടി വര്‍ഷങ്ങള്‍ മുമ്പാണ്‌ ഇവ ജീവിച്ചിരുന്നത്‌ .

ഗൂഗിള്‍ മാപ്‌സില്‍ കണ്ട ഫോസില്‍ ഭാഗങ്ങള്‍ തേടിയാണ്‌ ഗവേഷകര്‍ റിയോ ഗ്രാന്‍ഡേ ഡു സുളില്‍ എത്തിയത്‌ . Pampaphoneus biccai എന്നാണ്‌ ദിനോസറുകളുടെ മുന്‍ഗാമിയുടെ പേര്‌ . ബലമേറിയ താടിയെല്ലുകളാണ്‌ ഇവയുടെ പ്രത്യേകത. ദക്ഷിണ അമേരിക്ക, റഷ്യ, കസാഖിസ്‌ഥാന്‍, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഇവയുടെ ഫോസില്‍ കണ്ടെത്തിയിട്ടുണ്ട്‌ . ലോകമെമ്പാടുനിന്നും ഇവയുടെ ഫോസിലുകള്‍ കണ്ടെത്തിയത്‌ ശ്രദ്ധേയമാണെന്ന്‌ ഗവേഷകനായ ഡോ. ജുവാന്‍ കാര്‍ലോസ്‌ സിസ്‌നേറോസ്‌ അഭിപ്രായപ്പെട്ടു.

No comments:

Post a Comment