Wednesday, February 1, 2012

ചെറിയ വയാര്‍!

ഒരു ആറ്റം ഉയരും, നാല്‌ ആറ്റം വിസ്‌തൃതി. ഇലക്‌ട്രോണിക്‌സ് മേഖലയില്‍ ഇനി അളവുകള്‍ ഇങ്ങനെയാകുമോ?. ന്യൂ സൗത്ത്‌ വെയില്‍സ്‌ സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ്‌ ഏറ്റവും ചെറിയ സിലിക്കന്‍ വയാര്‍ കണ്ടു പിടിച്ചത്‌ . പുതിയ വയാര്‍ വൈദ്യുതി ചാലകമെന്ന നിലയില്‍ ചെമ്പിനൊപ്പം നില്‍ക്കും. മൈക്രോപ്രോസസറുകളില്‍ ഉപയോഗിക്കുന്ന ചെമ്പ്‌ വയാറുകളെ അപേക്ഷിച്ച്‌ 20 ല്‍ ഒന്നു ഖനമേ പുതിയ സിലിക്കന്‍ വയാറുകള്‍ക്കുണ്ടാകൂ. കൃത്യമായി പറഞ്ഞാല്‍ നാല്‌ ആറ്റം വിസ്‌താരവും ഒരു ആറ്റത്തിന്റെ ഉയരവും. തങ്ങളുടെ ഗവേഷണ ഫലം ചെറിയ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന്‌ വഴി തെളിക്കുമെന്ന്‌ ന്യൂ സൗത്ത്‌ വെയില്‍സ്‌ , മെല്‍ബണ്‍, പര്‍ഡ്യൂ സര്‍വകലാശാലയിലെ ഗവേഷകരുടെ വിശ്വാസം.

ആറ്റങ്ങളെ ട്രാന്‍സിസ്‌റ്ററുകളായി ഉപയോഗിക്കാനുളള സാധ്യതകളാണ്‌ തങ്ങള്‍ തേടുന്നതെന്ന്‌ ഗവേഷണ സംഘമായ ബെന്റ്‌ വെബര്‍ അറിയിച്ചു.

No comments:

Post a Comment