Thursday, February 2, 2012

മഞ്ഞുപെയ്യുന്ന 'ഗൂഗിള്‍'

വെറുതെ അന്വേഷിക്കുന്ന വിവരങ്ങള്‍ നല്‍കിയാല്‍ പോരെന്ന്‌ ഗൂഗിളിന്റെ പുതിയ നിലപാട്‌. ഗൂഗിളില്‍ let it snow എന്ന്‌ സേര്‍ച്ച്‌ ചെയ്‌തു നോക്കൂ. മഞ്ഞുപെയ്യുന്ന ഡിസംബര്‍ മുന്നില്‍ തെളിയും. ചെറിയ മഞ്ഞുകട്ടകള്‍ പതിയെ പെയ്‌ത് പേജ്‌ നിറയും. ഈസ്‌റ്റര്‍ എഗ്‌ വിഭാഗത്തിലാണ്‌ let it snow പെടുത്തിയിട്ടുളളത്‌ .

മൈക്രോസോഫ്‌റ്റ് അടക്കമുള്ള സോഫ്‌റ്റ്വേര്‍ ഭീമന്‍മാരെല്ലാം തങ്ങളുടെ പ്രോഗ്രാമുകള്‍ക്കുളളില്‍ കൗതുകം നിറഞ്ഞ ഉപഭോക്‌താക്കള്‍ക്കായി ഞ്ഞന്റന്ഥന്ധനുത്സ നുദ്ദദ്ദകള്‍ ഒളിപ്പിച്ചിരുന്നു. എന്നാല്‍ 2002ല്‍ ഇത്തരം തമാശകളില്‍ നിന്ന്‌ മൈക്രോസോഫ്‌റ്റ് പിന്‍മാറി. വിന്‍ഡോസ്‌ 3.1ല്‍ ഒളിച്ചിരുന്ന ടെഡി ബെയര്‍ ആയിരുന്നു മൈക്രോസോഫ്‌റ്റ് സൃഷ്‌ടികളില്‍ ശ്രദ്ധേയം. മൈക്രോസോഫ്‌റ്റ് എക്‌സല്‍ 2000 ഈസ്‌റ്റര്‍ എഗായി ഗെയിമാണ്‌ ഉള്‍ക്കൊളളിച്ചത്‌ . ഡേവ്‌ ഹണ്ടര്‍ എന്ന പേരില്‍ 2ഡി ഗെയിമാണ്‌ ഉണ്ടായിരുന്നത്‌ .


എന്നാല്‍ സാധാരണ ഉപയോക്‌താക്കള്‍ ഈസ്‌റ്റര്‍ എഗിലെത്തില്ല. എക്‌സല്‍ 2000 ലെ എഗിലെത്താനുളള മാര്‍ഗം ചുവടെ.


1. എക്‌സല്‍ 2000 പ്രോഗ്രം പ്രവര്‍ത്തിപ്പിക്കുക.


2. ഫയലില്‍ ക്ലിക്ക്‌ ചെയ്‌ത് Save as Web Page ഓപ്‌ഷന്‍ തെരഞ്ഞെടുക്കുക.


3. Publish ല്‍ ക്ലിക്ക്‌ ചെയ്യുക.


4. എക്‌സല്‍ പ്രോഗ്രാം ക്ലോസ്‌ ചെയ്‌ത ശേഷം ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍ പ്രവര്‍ത്തിപ്പിക്കുക.


5.. ഫയല്‍ മെനുവില്‍ നിന്ന്‌ ഓപ്പണ്‍ തെരഞ്ഞെടുക്കുക.


9. നേരത്തെ സേവ്‌ ചെയ്‌ത ഫയല്‍ സ്വീകരിക്കുക.


10. സ്‌പ്രെഡ്‌ഷീറ്റില്‍ നിന്ന്‌ 2000മത്തെ റോ(നിര) തെരഞ്ഞെടുക്കുക.


11. Aപട്ടികയെ ZZ എന്ന കോളത്തിലേക്ക്‌ മാറ്റുക.


12. കീബോര്‍ഡിലെ ടാബില്‍ വിരമര്‍ത്തുക.


13. ഇനി WC കോളത്തിലെത്തുക.


14. സ്‌ക്രീനിന്റെ മുകളില്‍ ഇടതു ഭാഗത്തായി കാണുന്ന എക്‌സല്‍ ലോഗോയില്‍ കണ്‍ട്രോള്‍-ഓള്‍ട്ട്‌-ഷിഫ്‌റ്റ് കീകള്‍ ചേര്‍ത്ത്‌ ക്ലിക്ക്‌ ചെയ്യുക. ഗെയിം തുടങ്ങും.


മറ്റ്‌ സോഫ്‌റ്റ്വേര്‍ കമ്പനികളും വെബ്‌ പേജുകളിലും, വീഡിയോ ഗെയിമുകള്‍, സോഫ്‌റ്റ്വേര്‍ എന്നിവയില്‍ ഈസ്‌റ്റര്‍ എഗ്‌ ഒളിപ്പിച്ചിട്ടുണ്ട്‌ .


സാധാരണ മാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ സോഫ്‌റ്റ്വേര്‍ ഉപയോഗിക്കുന്നവരാകും ഈസ്‌റ്റര്‍ എഗില്‍ എത്തിപ്പെടുക.


No comments:

Post a Comment