Wednesday, February 1, 2012

നെറ്റില്ലാ വെബ്‌ സൈറ്റ്‌! ഇത്‌ രജനി സ്‌റ്റൈല്‍

ബ്ലേഡ്‌ ഉപയോഗിച്ച്‌ വെടിയുണ്ടകള്‍ മുറിയ്‌ക്കുന്ന പോലൊരു അല്‍ഭുതം ഇതാ. സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്തിന്റെ വെബ്‌ സൈറ്റ്‌ പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ്‌ വേണ്ട? അണ്ണന്റെ ശക്‌തിയാല്‍ www.allaboutrajni.com പ്രവര്‍ത്തിച്ചുകൊളളും. ഇന്റര്‍നെറ്റ്‌ ബന്ധം നഷ്‌ടമായാലും 'യന്തിരന്റെ' വെബ്‌ സൈറ്റ്‌ പ്രവര്‍ത്തിക്കും. സേര്‍വറും നോഡുമായുളള ബന്ധം പ്രത്യേക രീതിയില്‍ ക്രമീകരിച്ചാണ്‌ വെബ്‌ സൈറ്റ്‌ ഒരുക്കിയതെന്നാണ്‌ അണിയറ പ്രവര്‍ത്തകരിലൊരാളായ ഗുര്‍ബക്ഷ്‌ സിംഗ്‌ പറയുന്നത്‌ . അതിനാല്‍ ഡേറ്റാ ട്രാന്‍സ്‌ഫര്‍ സ്‌പീഡ്‌ പൂജ്യത്തിലെത്തിയാലും വെബ്‌ സൈറ്റ്‌ പ്രവര്‍ത്തിക്കും. ആത്മ വിശ്വാസം കൂടിയതിനാല്‍ നെറ്റ്‌ കണക്ഷന്‍ വിടര്‍ത്താനുളള മാര്‍ഗം കൂടി വെബ്‌ സൈറ്റ്‌ പറഞ്ഞു തരും.


ഇനി എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടായാല്‍ നല്ല തമിഴ്‌ ശൈലിയില്‍ സന്ദേശം ലഭിക്കും. 'അയ്യോ, ഇത്‌ പ്രതീക്ഷിച്ചില്ല, ബ്രൗസിംഗ്‌ തുടരൂ. ഇന്റര്‍നെറ്റും ഓഫ്‌ ചെയ്യാം'.


നെറ്റില്ലാതെ കാണാന്‍ കഴിയുന്ന അവകാശവാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌ അണിയറ പ്രവര്‍ത്തകര്‍. സത്യം എത്രയുണ്ടെങ്കിലും സിനിമയിലെപ്പോലെ അണ്ണന്‍ മാജിക്കിന്‌ പിന്നില്‍ മികച്ച അല്‍ഗരിതമുണ്ടാകാം.


രജനികഥകള്‍ , ജീവചരിത്രം എന്നിവ തുടങ്ങി സ്‌കൂപ്പുകള്‍ വരെ പ്രതീക്ഷിക്കാമെന്നാണ്‌ അവകാശവാദം.

No comments:

Post a Comment