Wednesday, February 1, 2012

വൈറസിനെ വൈറസുകൊണ്ട്‌ നേരിടാന്‍ ജപ്പാന്‍

സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ ജപ്പാന്റെ പുതിയ ആയുധം ഒരുങ്ങുന്നു. സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി നശിപ്പിക്കുകയാണ്‌ പുതിയ പ്രോഗ്രാമിന്റെ ലക്ഷ്യം. 12.19 കോടി രൂപയാണ്‌ ജപ്പാന്‍ പദ്ധതിക്കായി മുടക്കിയത്‌ . Fujitsu Ltd ആണ്‌ പുതിയ 'വൈറസിന്‌' മേല്‍നോട്ടം വഹിക്കുന്നത്‌ .

സൈബര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്ന ചരിത്രം അമേരിക്കയ്‌ക്കും ചൈനക്കുമുണ്ട്‌ . സൈബര്‍ ആയുധങ്ങള്‍ക്കായി നിയമം കൊണ്ടുവരാനും ജപ്പാനില്‍ നീക്കമുണ്ട്‌ .

കഴിഞ്ഞ നവംബറില്‍ 200 തദ്ദേശ സ്‌ഥാപനങ്ങളാണ്‌ സൈബര്‍ ആക്രമണത്തിന്‌ വിധേയമായത്‌ . ഒക്‌ടോബറില്‍ ജപ്പാന്‍ പാര്‍ലമെന്റിന്റെ വെബ്‌ സൈറ്റും ആക്രമിക്കപ്പെട്ടിരുന്നു. ചൈനയില്‍ നിന്നുള്ള സേര്‍വറുകളില്‍ നിന്നാണ്‌ ആക്രമണം ഉണ്ടായത്‌ . ഈ സാഹചര്യത്തില്‍ ആക്രമണം നടത്തുവര്‍ക്ക്‌ തിരിച്ചടി നല്‍കാനാണ്‌ ജപ്പാന്‍ സൈബര്‍ ആയുധം ഒരുക്കുന്നത്‌ .

No comments:

Post a Comment