Thursday, February 2, 2012

സോഷ്യല്‍ മീഡിയവേണ്ട: മക്കളോട്‌ ഒബാമ

അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയുടെ മക്കളെ ഫേസ്‌ബുക്കില്‍ കണ്ടെത്താനാകില്ല. ഗൂഗിള്‍ പ്ലസ്‌ , ഓര്‍ക്കുട്ട്‌ എന്നിവ അടക്കമുളള സോഷ്യല്‍ മീഡിയ വെബ്‌ സൈറ്റുകളുടെ ഭാഗമാകരുതെന്ന്‌ അദ്ദേഹം മക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായാണ്‌ റിപ്പോര്‍ട്ട്‌ . കുടുംബത്തെക്കുറിച്ചുളള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധമാക്കേണ്ടെന്നാണ്‌ പ്രസിഡന്റിന്റെ നിലപാട്‌ . ഒബാമയുടെ മക്കളായ മലിയ, സാഷ എന്നിവര്‍ക്ക്‌ യഥാക്രമം 13ഉം 10 വയസാണ്‌ പ്രായം. നാലു വര്‍ഷത്തിന്‌ ശേഷം ഇരുവര്‍ക്കും അനുമതി നല്‍കാമെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌ .


ബരാക്‌ ഒബാമയെ പ്രസിഡന്റ്‌ സ്‌ഥാനത്തെത്തിച്ചതിന്‌ പിന്നില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ ശക്‌തമായ സാന്നിധ്യമുണ്ടായിരുന്നു. ഒബാമയുടെ നിലപാടിലുളള പ്രതിഷേധം ഫേസ്‌ബുക്കില്‍ എത്തിക്കഴിഞ്ഞു. വെറ്റ്‌ഹൗസില്‍ അേേദ്ദഹത്തിന്റെ നായ ബോ തീകായുന്ന ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌ .

No comments:

Post a Comment