ഹാര്‍ഡ് ഡിസ്‌കിന്റെ വലുപ്പം എത്ര ചെറുതാക്കാനാകും. ഉത്തരവുമായാണ്
ഐബിഎമ്മിന്റെ വരവ് . കൂട്ടിന് ജര്‍മ്മനിയിലെ Center for Free-Electron
Laser Science (CFEL) ഉണ്ട് . ഇവര്‍ നല്‍കുന്ന കണക്ക് പ്രകാരം എട്ട്
ബിറ്റ് ഡേറ്റ ശേഖരിക്കാന്‍ 96 ആറ്റങ്ങള്‍ മതിയാകും. ഏറ്റവും ആധുനിക
ഹാര്‍ഡ് ഡിസ്‌കില്‍ ഇത്രയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഹാര്‍ഡ് ഡിസ്‌കില്‍
400 കോടി ആറ്റങ്ങളെയാകും ഉപയോഗിക്കുക. ഇരുമ്പ് ആറ്റങ്ങളുടെ
സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത് . ഒരു നിരയില്‍ ആറു
ആറ്റങ്ങളാകും ഉണ്ടാകുക. ഇത്തരം എട്ടു നിരകള്‍ ചേര്‍ന്നാല്‍ വിവര ശേഖരണ
സംവിധാനം തയാര്‍. scanning tunneling microscope (STM) സഹായത്തോടെയാണ്
വിവരങ്ങള്‍ സംഭരിക്കുകയും സ്വീകരിക്കുയും ചെയ്യുക.
എന്നാല്‍ ഇത്തരം
ഹാര്‍ഡ് ഡിസ്‌കുകള്‍ ഉടന്‍ മാര്‍ക്കറ്റിലെത്തുമെന്ന് കരുതരുതേ! മൈനസ്
268 ഡിഗ്ര സെന്റീഗ്രേഡിലാകും ഇവ ഫല പ്രദമായി പ്രവര്‍ത്തിക്കുക.
antiferromagnetism
എന്നറിയപ്പെടുന്ന കാന്തിക സാങ്കേതിക വിദ്യയാണ് ഡേറ്റ ശേഖരിക്കാന്‍
സഹായിക്കുന്നത് . പുതിയ സ്‌റ്റോറേജ് സംവിധാനം പ്രവര്‍ത്തിക്കാന്‍
കുറഞ്ഞത് 12 ആറ്റങ്ങളാണ് വേണതെന്ന് ഗവേഷകനായ ആന്‍ഡ്രിയാസ്
ഹെയ്‌ന്റിച്ച് അറിയിച്ചു.
No comments:
Post a Comment