Wednesday, February 1, 2012

ഇ- യുനിസൈക്കിള്‍ പുറത്തിറങ്ങി‍

ലോകത്തിലെ ആദ്യ യുനിസൈക്കിള്‍ പുറത്തിറങ്ങി. സ്വയം ബാലന്‍സ്‌ ചെയ്യുന്ന യുനിസൈക്കിള്‍ തയാറാക്കിയത്‌ മസാചുസെറ്റ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയാണ്‌. സ്‌റ്റീഫന്‍ ബോയര്‍ രൂപകല്‍പ്പന ചെയ്‌ത യുനിസൈക്കിള്‍ മുന്നോട്ടു മാത്രമേ ചലിക്കുകയുളളൂ. കുറഞ്ഞ ഊര്‍ജം മാത്രമേ ആവശ്യമുള്ളെങ്കിലും വളരെ കുറച്ചുപേര്‍ക്ക്‌ മാത്രമാണ്‌ ഈ വാഹനം ഓടിക്കാനായിട്ടുള്ളൂ.

യുനിസൈക്കിള്‍ ഓടിക്കാന്‍ അറിയില്ലാത്തവര്‍ക്ക്‌ ദിവസങ്ങള്‍ നീണ്ട പരിശീലനം ആവശ്യമാണ്‌ . മണിക്കൂറില്‍ പരമാവധി 24.14 കിലോ മീറ്റര്‍ വേഗത്തില്‍ മാത്രമേ ഈ വാഹനം സഞ്ചരിക്കൂ. ഒരു തവണ ബാറ്ററി ചാര്‍ജ്‌ ചെയ്‌താല്‍ 12 കിലോ മീറ്റര്‍ വരെ ഓടാനാകും.

യാത്രയ്‌ക്കിടെ യുനിസൈക്കിളിന്റെ മോട്ടോര്‍ ഓഫ്‌ ചെയ്യാനും സൗകര്യമുണ്ട്‌ .

No comments:

Post a Comment