പ്രണയം മനസില്‍ നിറഞ്ഞപ്പോള്‍ റിയാന്‍ ജാര്‍വിസ് ഇത്രയും
പ്രതീക്ഷിച്ചില്ല! 1.7 ലക്ഷം രൂപ വിലമതിക്കുന്ന മോതിരമാണ് റിയാന്‍ തന്റെ
കാമുകിക്ക് സമ്മാനിച്ചത് . പ്രിയതമന്‍ നല്‍കിയ ഉപഹാരം ഫേസ്‌ബുക്കില്‍
പ്രദര്‍ശിപ്പിക്കാന്‍ കാമുകി മറന്നില്ല. ഫേസ്‌ബുക്കില്‍ ചിത്രം കണ്ട
പോലീസ് ഓഫീസര്‍ ജെസേ സ്‌റ്റിവാര്‍ട്ട് റിയാന് വിലങ്ങ് സമ്മാനിച്ചു. ബര്‍ലിംഗ്‌ടണ്‍ ടൗണ്‍ സെന്ററിലെ ഒരു ജൂവലറിയില്‍ നിന്നാണ് റിയാന്‍ മോതിരം മോഷ്‌ടിച്ചത് . മോതിരത്തിന്റെ ചിത്രം ചില ടിവി ചാനലുകള്‍ പുറത്തുവിടുകയും ചെയ്‌തു. ഫേസ്‌ബുക്കിലെ ചിത്രം കണ്ട ചിലര്‍ ജെസേയെ വിവരം അറിയിക്കുകയായിരുന്നു. മോഷണം തന്റെ അറിവോടെയല്ലെന്നാണ് കാമുകി പോലീസിന് നല്‍കിയ മൊഴി. കാമുകനാകട്ടേ ഇപ്പോള്‍ ജയിലില്‍ അഴികളെണ്ണുന്ന തിരക്കിലാണ് . |
Wednesday, February 1, 2012
കാമുകനെ ജയിലിലാക്കിയ മോതിരം
Labels:
Information Technology,
News
Subscribe to:
Post Comments (Atom)
No comments:
Post a Comment