Wednesday, February 1, 2012

സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്ക്‌ ഊര്‍ജം പകരാന്‍ ഹൈഡ്രജന്‍

ഹൈഡ്രജന്‌ പിന്നാലെ ഇലക്‌ട്രോണിക്‌ ഉപകരണ നിര്‍മ്മാതാക്കളും. കാര്‍ നിര്‍മ്മാതാക്കളുടെ പദ്ധതികള്‍ മാതൃകയാക്കാനാണ്‌ ആപ്പിളിന്റെ നീക്കം. ഹൈഡ്രജന്‍ സെല്ലുകള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട്‌ഫോണുകളും, ലാപ്‌ടോപ്പുകളും രംഗത്തെത്തിക്കാനാണ്‌ ആപ്പിളിന്റെ നീക്കം. ബാറ്ററികള്‍ക്ക്‌ പകരം ഹൈഡ്രജന്‍ സെല്‍ ഉപയോഗിക്കാനാണ്‌ തീരുമാനം. പുതിയ സംവിധാനത്തിലൂടെ ഉപകരണങ്ങളുടെ ഭാരം കുറയ്‌ക്കാനുമാകും.

ഒരു പ്രാവശ്യം ഹൈഡ്രജന്‍ നിറച്ചാല്‍ ആഴ്‌ചകളോളം ലാപ്‌ടോപ്പുകള്‍ പ്രവര്‍ത്തിക്കും. 'ഹൈഡ്രജന്‍' ഉപകരണം എന്ന പുറത്തിറക്കുമെന്ന്‌ ആപ്പിള്‍ അറിയിച്ചിട്ടില്ല, പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്‌ .

No comments:

Post a Comment