Wednesday, February 1, 2012

പ്ലസിന്റെ പേരില്‍ ഗൂഗിള്‍- ട്വിറ്റര്‍ തര്‍ക്കം

ഗൂഗിള്‍ പ്ലസിന്റെ പേരില്‍ ഗൂഗിളും ട്വിറ്ററും ഇടയുന്നു. ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിനില്‍ ഗൂഗിള്‍ പ്ലസിന്‌ ഇടം നല്‍കിയതാണ്‌ ട്വിറ്ററിനെ പ്രകോപിപ്പിച്ചത്‌ . അന്വേഷണ ഫലങ്ങളില്‍ ഗൂഗിള്‍ പ്ലസിലെ ഫലങ്ങള്‍ ചേര്‍ത്തത്‌ 'ഇന്റര്‍നെറ്റിലെ കറുത്ത ദിനം' എന്നാണ്‌ ട്വിറ്റര്‍ അഭിഭാഷകന്‍ അലക്‌സ് മക്‌ഗില്ലിവ്‌റയ്‌ വിശേഷിപ്പിച്ചത്‌. ഫേസ്‌ബുക്കുമായുളള മത്സരം കനത്തതോടെയാണ്‌ ഗൂഗിള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയത്‌ .

തങ്ങള്‍ക്കായി സുഹൃത്തുക്കള്‍ പങ്കുവയ്‌ക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും അന്വേഷിക്കാനുളള സംവിധാനമാണ്‌ ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്‌ . സുഹൃത്തുകള്‍ക്കായി നേരിട്ട്‌ അന്വേഷണവും നടത്താം. ശതകോടി പേജുകളില്‍ നിന്നുളള വിവരങ്ങള്‍ വളരെ വേഗം ലഭ്യമാക്കുമെന്നാണ്‌ ഗൂഗിളിന്റെ അവകാശവാദം.


ഉപഭോക്‌താക്കള്‍ക്ക്‌ തല്‍സമയം വിവരങ്ങള്‍ നല്‍കുന്നതില്‍ ട്വിറ്ററാണ്‌ മുന്നിലാണെന്ന്‌ അലക്‌സ് മക്‌ഗില്ലിവ്‌റയ്‌ അഭിപ്രായപ്പെട്ടു. എന്നാല്‍ ഗൂഗിള്‍ നീക്കം വിവരകൈമാറ്റം ബുദ്ധിമുട്ടേറിയതാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ പ്ലസിനെയും ഫേസ്‌ബുക്കിനെയും ട്വിറ്ററിനെയും തങ്ങള്‍ ഒരുപോലെയാണ്‌ കാണുന്നതെന്ന്‌ ഗൂഗിള്‍ സിഇഒ എറിക്‌ സെമിദ്‌ത് പറഞ്ഞു.

No comments:

Post a Comment