Wednesday, February 1, 2012

പറക്കുംതളികയുടെ കഥ

ഗുരുത്വാകര്‍ഷ നിയമങ്ങള്‍ മറികടന്ന്‌ എന്തെങ്കിലും കാമറയില്‍ 'പതിഞ്ഞാല്‍' ഉടന്‍ പറക്കുംതളിക ആഘോഷങ്ങള്‍ തുടങ്ങുകയായി. ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ തെളിവാക്കി അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കഥകള്‍ സൃഷ്‌ടിക്കുന്ന തിരക്കിലാകും ആരാധകര്‍. ശാസ്‌ത്ര ലോകം എതിര്‍ക്കുമ്പോള്‍ നാസ സത്യം മറയ്‌ക്കുന്നു എന്ന വാദവുമായി ഒരു പിന്‍മാറ്റം? കഴിഞ്ഞ മാസം (ഡിസംബര്‍) 27 , 29 തീയതികളില്‍ നാസയുടെ ടെലസ്‌കോപ്പില്‍ പതിഞ്ഞ 'പറക്കുംതളിക'യ്‌ക്കായി വാദിക്കാനും ഏറെപ്പേരെത്തി. പതിവു പോലെ നാസ നിഷേധക്കുറിപ്പും പുറത്തിറക്കി.


സ്വന്തം ടെലിസ്‌കോപ്പില്‍ പതിഞ്ഞ ചിത്രങ്ങളെ തെളിവ്‌ സഹിതം തള്ളിക്കളയാനാണ്‌ നാസയുടെ തീരുമാനം. ഒരു ചിത്രത്തില്‍ ബുധനും ഭൂമിയും പറക്കുംതളികയ്‌ക്കൊപ്പമുണ്ട്‌ . ചിത്രം പരിശോധിച്ച ശാസ്‌ത്രജ്‌ഞര്‍ക്ക്‌ പറക്കുംതളികയുടെ വലുപ്പം തന്നെയാണ്‌ തള്ളിക്കളയാനുള്ള ആദ്യ പ്രേരണ നല്‍കിയത്‌ . പറക്കുംതളിക യഥാര്‍ത്ഥമെങ്കില്‍ ഒരു ചെറു ഗ്രഹത്തിന്റെ വലുപ്പം ഉണ്ടാകും.


എങ്ങനെ ചിത്രമുണ്ടായെന്ന ചോദ്യത്തിന്റെ ടെലിസ്‌കോപ്പിന്റെ പരിമതിയെന്നാണ്‌ മറുപടി. ബുധനില്‍ നിന്ന്‌ ഉണ്ടായ പ്രതിഫലം പതിഞ്ഞപ്പോള്‍ തിളങ്ങുന്ന വസ്‌തുവെന്ന്‌ തെറ്റിധരിക്കുകയായിരുന്നു.


പലതവണ ഇത്തരം ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന്‌ തെളിവ്‌ സഹിതം ഗവേഷകര്‍ പറയുന്നു.


കണ്ടിട്ടും വിശ്വസിക്കാത്ത നാസയെ വിശ്വസിപ്പിക്കാന്‍ പുതിയ തെളിവുകള്‍ തേടുകയാണ്‌ പറക്കുംതളിക പ്രേമികള്‍.

No comments:

Post a Comment