Wednesday, February 1, 2012

മൗസ്‌ വേണ്ട, കണ്ണുകാണിച്ചാല്‍ മതി!

മൗസിനെയും ടച്ച്‌സ്ക്രീനിനെയും മറന്നേക്കൂ. ഇനി കമ്പ്യൂട്ടറിനെ 'കണ്ണുകാണിച്ചാല്‍' മതി. കൃഷ്‌ണമണിയുടെ ചലനത്തിന്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സ്വീഡിഷ്‌ കമ്പനി തയാറാക്കി. ഈ വര്‍ഷം ഔദ്യോഗികമായി പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കുന്ന 'വിന്‍ഡോസ്‌ 8 ' ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലാകും കണ്ണ്‌ 'പ്രവര്‍ത്തിക്കുക'. Tobii പ്രദര്‍ശിപ്പിച്ച ലാപ്‌ടോപ്പ്‌ പ്രവര്‍ത്തിപ്പിക്കാന്‍ കണ്ണുകളും ടച്ച്‌പാഡും ഉപയോഗിക്കാം.

കണ്ണുകളുടെ ചലനം നിരീക്ഷിക്കാന്‍ പ്രത്യേക സെന്‍സര്‍ കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കും. സെലക്‌ട് , സൂം, സ്‌ക്രോള്‍ എന്നിവ അടക്കം എട്ട്‌ നിയന്ത്രണങ്ങളാണ്‌ കണ്ണുകള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌ . ലാപ്‌ടോപ്പുകള്‍ക്കും ഡസ്‌ക്ടോപ്പുകള്‍ക്കും പുതിയാ സാങ്കേതിക വിദ്യ ഉപയോഗിക്കാം.

No comments:

Post a Comment